news img

Tata Nexon

ട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷ(എ എം ടി)നോടെ കോംപാക്ട് എസ് യു വിയായ നെക്സോണിന്റെ ഇടത്തരം വകഭേദം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. പെട്രേൾ എൻജിനുള്ള നെക്സോൺ എക്സ് എം എയ്ക്ക് 7.50 ലക്ഷം രൂപയും ഡീസൽ വകഭേദത്തിന് 8.53 ലക്ഷം രൂപയുമാണു ഡൽഹിയിലെ ഷോറൂം വില.

കഴിഞ്ഞ മേയിലാണ് എ എം ടിയുള്ള നെക്സോണിന്റെ മുന്തിയ പതിപ്പ് ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചത്; പെട്രോൾ എൻജിനോടെ 9.41 ലക്ഷം രൂപയും ഡീസൽ എൻജിൻ സഹിതം 10.39 ലക്ഷം രൂപയുമായിരുന്നു ‘നെക്സൻ എക്സ് സെഡ് എ പ്ലസി’നു വില. ട്രാൻസ്മിഷനായി എ എം ടി എത്തുമ്പോഴും നെക്സോണ് എക്സ് എം എയ്ക്കു കരുത്തേകുക 1.2 ലീറ്റർ റെവോട്രോൺ ടർബോ പെട്രോൾ, 1.5 ലീറ്റർ റെവോടോർക് ടർബോ ഡീസൽ എൻജിനുകളാണ്; മാനുവൽ മോഡിനൊപ്പം ക്രോൾ ഫംക്ഷനുമുള്ള ആറു സ്പീഡ് എ എം ടിയാണ് ടാറ്റ ലഭ്യമാക്കുന്നത്.

ഇതിനു പുറമെ ഓപ്ഷനൽ വ്യവസ്ഥയിൽ ഐവറി വൈറ്റ് കോൺട്രാസ്റ്റ് ഫിനിഷുള്ള റൂഫും ഈ നെക്സോണിൽ ടാറ്റ സജ്ജമാക്കിയിട്ടുണ്ട്. എക്സ് എമ്മിലെ പോലെ മുന്നിൽ ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, സ്റ്റീയറിങ് വീൽ കവർ, യു എസ് ബി , ഓക്സിലറി, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെ ഹർമാൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, നാലു സ്പീക്കർ, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, റിയർ പാർക്കിങ് സെൻസർ, ഫോളോ മീ ഹോം ഹെലാം‍‌‍പ്, പവർ വിൻഡോ, സെൻട്രൽ ലോക്കിങ്, പവർ അഡ്ജസ്റ്റബ്ൾ ഔട്ടർ റിയർ വ്യൂ മിറർ തുടങ്ങിയവയും ഈ നെക്സോണിലുണ്ട്.

എക്സ് എം എ വകഭേദത്തിൽ 60:40 അനുപാതത്തിൽ വിഭജിക്കാവുന്ന സീറ്റുമുണ്ട്. എന്നാൽ മുന്തിയ വകഭേദത്തിലുള്ള പ്രൊജക്ടർ ഹെലാംപ്, ഡേ ടൈം റണ്ണിങ് ലാംപ്, 16 ഇഞ്ച് അലോയ് വീൽ, ഓട്ടമാറ്റിക് ക്ലൈമറ്റ കൺട്രോൾ സംവിധാനം, ആൻഡ്രോയ്ഡ് കംപാറ്റബിലിറ്റിയോടെ ഹർമാൻ ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, റിയർ വാഷ് വൈപ്പറും ഡീഫോഗറുമൊക്കെ എക്സ് എം എയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India