
ഹോ പോസിറ്റീവ് കിങ്
ചലനശേഷിയുള്ള ഒരുവിരലും മസ്തിഷ്കവുമുണ്ടെങ്കില് ലോകം കീഴടക്കാമെന്ന് ചാരുകസേരയിലിരുന്ന് തെളിയിച്ച മഹാത്ഭുതം!! കുറവുകള്‍ അവസരങ്ങളുടെ തോരണമാണെന്ന് ജീവിതം കൊണ്ടു കാണിച്ചു തന്ന അപൂര്‍വ പ്രതിഭ. തളര്‍ന്ന ശരീരത്തിനുള്ളിലെ ഉറച്ച മനസിനെ അഭ്രപാളികളിലേക്ക് അയച്ച് ശാസ്ത്രരംഗത്ത് വിസ്മയം സൃഷ്ടിച്ച സ്റ്റീഫന്‍ ഹോക്കിങ്സ് പ്രചോദനത്തിന്റെ നിറകുടമായിരുന്നു.കൃത്യമായൊരു ലക്ഷ്യമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയിലും പതറാതെ മുന്നോട്ട് പോകാമെന്ന് ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ഹോക്കിങ്സ്. അസ്ഥികള്‍ പൊടിഞ്ഞ് ശരീരത്തിന്റെ ചലനശേഷി നഷ്ടമാകുന്ന അമിയോട്രോപ്പിക് ലാറ്ററല്‍ സ്ലിറോസിസ് (എ.എല്‍.എസ്) എന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലായിരുന്നു അദ്ദേഹം. ചലനശേഷി, സംസാരശേഷി തുടങ്ങി ഐശ്ചിക പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ട മനുഷ്യനാണ് തമോഗര്‍ത്തങ്ങളെക്കുറിച്ചും പ്രപഞ്ച ഉല്പ്പത്തിയെക്കുറിച്ചും ലോകത്തിന് അറിവു പകര്‍ന്നു നല്‍കിയത് !!
എന്തുകൊണ്ട് ഹോക്കിങ്സ് ?
തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന രോഗത്തിന്റെ തീവ്രതയില്‍ ഒരു ചടങ്ങില്‍ വച്ച് അദ്ദേഹം ചോദിച്ചത് വാട്ട് എബൗട്ട് ദി ബ്രെയ്ന്‍' ? എന്നാണ്. നൂറു നൂറു ഉത്തരങ്ങള്‍ക്കുള്ള ചോദ്യമായിരുന്നു ഇത്. തലച്ചോറിനെ ഇത്രയും നന്നായി ഉപയോഗിച്ച ഒരു മനുഷ്യന് ഈ നൂറ്റാണ്ടില്‍ വേറെയുണ്ടാവില്ല. ചിന്താശേഷിയുള്ള മസ്തിഷ്കവും തളരാത്ത മനസുമുണ്ടെങ്കില്‍ ഏതു ലക്ഷ്യവും പുഷ്പം പോലെ സ്വന്തമാക്കാമെന്ന് തെളിയിക്കാനാണ് ഹോക്കിങ് ജനിച്ചതു തന്നെ. ലോകത്ത് പ്രചോദനമായ നിരവധി വ്യക്തികള്‍ ജീവിച്ചിരുന്നിട്ടുണ്ട്. എബ്രഹാം ലിങ്കണ്, ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, സ്റ്റീവ് ജോബ്സ് തുടങ്ങിയ നിരവധി വിസ്മയങ്ങളില്‍ നിന്ന് ഹോക്കിങ്സിനെ വ്യത്യസ്തമാക്കുന്നത് എന്താണ് ? മരണത്തെ മുഖാമുഖം കണ്ട ശേഷം സ്വപ്നത്തിലേക്ക് കുതിച്ചതിന്,
ആരും തളരുന്ന സന്ദര്‍ഭത്തിലും പതറാതെ മനസിനെ പിടിച്ചു നിറുത്തിയതിന്, ശാസ്ത്രലോകത്ത് തന്റെ കണ്ടുപിടിത്തങ്ങളെ സാധാരണക്കാരന് പോലും മനസിലാകുന്ന വിധത്തില്‍ വിശദീകരിച്ചു നല്‍കിയതിന്, വലിയ പരിമിതകളെ ആഘോഷമാക്കിയതിന്, കാരണങ്ങള്‍ പലതാണ് ഹോക്കിങിന് മോട്ടിവേഷ ണല്‍ ചക്രവര്‍ത്തി സിംഹാസനം അലങ്കരിക്കാന്‍.
1963ല്‍ ആണ് ഹോക്കിങ്സിന് എ.എല്‍.എസ് എന്ന അപൂര്‍വ രോഗം ബാധിച്ച കാര്യം കണ്ടെത്തുന്നത്. പരമാവധി രണ്ട് വര്‍ഷം മാത്രമേ ഹോക്കിങിസിന് ആയുസുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇരുപത്തിയൊന്നാമത്തെ വയസില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗവേഷണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരവേയാണ് രോഗം കരിനിഴലായിയെത്തിയത്. ഡോക്ടര്‍മാരുടെ വിധിയില്‍ ഹോക്കിങിന് വിശ്വാസമില്ലായിയിരുന്നു. ഗവേഷണം ആരംഭിച്ചതിനൊപ്പം അദ്ദേഹം വിവാഹവും കഴിച്ചു. 32ാം വയസില്‍ ബ്രിട്ടനിലെ ഏറ്റവും വിശിഷ്ടമായ ശാസ്ത്രസമിതിയിലെ പ്രായം കുറഞ്ഞ അംഗമായി വിഖ്യാത ഈ സൈദ്ധാതിക ശാസ്ത്രജ്ഞന്. 1979ല്‍ ഐസക് ന്യൂട്ടന് അലങ്കരിച്ചിരുന്ന കേംബ്രിഡ്ജിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ ലുക്കാസിയന്‍ പ്രൊഫസര്‍ സ്ഥാനത്തെത്തി. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനമാണ് ഹോക്കിങ്സിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ പ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്രമായ സിദ്ധാന്തവും ആവിഷ്കരിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ ആപേക്ഷിക സിദ്ധാന്തത്തിന് കൂടുതല്‍ വിശദീകരണം നല്‍കാനും ഹോക്കിങ്സിനായി. വൈദ്യശാസ്ത്രത്തെ അതിശയിപ്പിച്ചുകൊണ്ട് 55 വര്‍ഷമാണ് ഹോക്കിങ് ജീവിച്ചിരുന്നത്. അസാമാന്യ പ്രതിഭാവിലാസം കൊണ്ടാണ് ഹോക്കിങ് രോഗത്തെ ഇത്രതാളും അതിജീവിച്ചതെന്ന് കരുതപ്പെടുന്നു. 1985ല്‍ ഹോക്കിങ്സ് മരണത്തിന്റെ വക്കിലെത്തിയിരുന്നു. ജീവന് നിലനിര്‍ത്തുന്ന യന്ത്രസംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി ദയാവധം അനുവദിക്കാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധരായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച് ശ്വാസകോശത്തിലുണ്ടായ അണുബാധ ന്യുമോണിയായതിനെ തുടര്‍ന്നാണ് ദയാവധത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഭാര്യ ജെയ്ന്‍ അതിനു സമ്മതിച്ചില്ല. 1988ല്‍ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന പ്രശസ്തമായ പുസ്തകം രചിക്കുന്ന വേളയിലാണ് മരണത്തെ മുഖാമുഖം കണ്ടത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തന്റെ രോഗാവസ്ഥയെ ഹോക്കിങ്സ് മറികടന്നത്.
എല്ലാ സൗകര്യങ്ങളോടും കൂടിയ ചക്രക്കസേരയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഭക്ഷണം നല്‍കാനും ശ്വാസമെടുക്കുന്നതിന് സഹായിക്കുന്നതിനുമാണ് കുടുംബാഗങ്ങളും നഴ്സുമാരുമുണ്ടായിരുന്നത്. എ.എല്‍.എസ് രോഗികള്‍ സാധാരണ ശ്വാസ തടസമുണ്ടായാല്‍ മരിക്കാറാണ് പതിവ്. അത്തരമൊരു അവസരം വന്നപ്പോള്‍ ട്രക്കിയോസ്റ്റമി എന്ന ശ്വാസനാള ശസ്ത്രകിയ നടത്തിയാണ് ജീവന് രക്ഷിച്ചത്. ശ്വാസമെടുക്കുന്നത് നെഞ്ചിലെ സുഷിരത്തിലൂടെയായതോടെ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെട്ടു. വിരലുകൊണ്ട് കീബോര്ഡിലെഴുതുന്ന കാര്യങ്ങളെ സംസാരമാക്കി മാറ്റുന്ന സ്പീച്ച് സിന്തസൈസര്‍ എന്ന ഉപകരണം കൊണ്ടാണ് അദ്ദേഹം ആശയവിനിമയം നടത്തിയത്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ വിരലിന്റെ ചലനശേഷിയും നിലച്ചു. പിന്നീട് കവിളിലെ പേശികളുടെ ചലനം വായിച്ചെടുത്ത് ശബ്ദമാക്കി മാറ്റുന്ന ഉപകരണ ത്തിന്റെ സഹായത്തോടെ ഹോക്കിങ്സ് വിധിയെ വീണ്ടും വെല്ലുവിളിച്ചു. വര്‍ഷങ്ങളായി ഈ ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു അദ്ദേഹം ആശയവിനിമയം നടത്തിയത്. ഒരു മിനിട്ടില്‍ ആറു വാക്കുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് പറയാന്‍ കഴിഞ്ഞിരുന്നത്. വീല്‍ച്ചെയറില്‍ ഘടിപ്പിച്ച കമ്പ്യൂട്ടര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന വാക്കുകളില്‍ നിന്ന് ഉചിതമായവ നേത്രപാളികള്‍ ചലിപ്പിച്ച് തിരഞ്ഞെടുത്തായിരുന്നു അദ്ദേഹം പുസ്തകമെഴുതിയിരുന്നത്. വിജയം ഒരു യാത്രയാണെന്ന അര്‍തര്‍ ആഷെയുടെ വാക്കുകളെ അന്വര്‍ത്ഥമാക്കിയ ഇതിഹാസമായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്സ്.
St. Francis CSI Church: Kochi, India