
ജാക്ക് മാ ലൈഫ് മാജിക്ക്
കത്തിജ്ജ്വലിക്കുന്ന വിജയാഭിലാഷമാണ് മഹത്തായ വിജയത്തിലേക്കുള്ള ആദ്യചുവട്. ഓരോ തോല്‍വിയും യഥാര്‍ത്ഥ വിജയത്തിലേക്കുള്ള ഉറച്ച ചവിട്ടുപടിയാണ്. പ്രതികൂല സാഹചര്യങ്ങളിലും മനം പതറാതെ മുന്നേറുവരല്ലേ റിയല്‍ ഹീറോസ് ? അതു പോലെയൊരു വീരവിജയകഥയാണ് ചൈനക്കാര്‍ക്ക് പറയാനുള്ളത്. 1964ല്‍ ചൈനയിലെ ഹാങ്ഷൂ പ്രവശ്യയിലെ ദരിദ്ര കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ബാല്യ-കൗമാരങ്ങളില്കൊടും വിശപ്പായിരുന്നു. ശ്വാസം മുട്ടിക്കുന്ന ജീവിതസാഹചര്യങ്ങള്‍ അദ്ദേഹത്തിന്റെ പഠനത്തിലും പ്രതിഫലിച്ചു. പ്രൈമറി സ്കൂളില്‍ രണ്ടു തവണയും അപ്പര്പ്രൈമറി സ്കൂളില്‍ മൂന്നു തവണയും അദ്ദേഹം പരാജയപ്പെട്ടു. കോളേജ് അഡ്മിഷനുവേണ്ടിയുള്ള എന്‍ട്രസ് പരീക്ഷയില്‍ രണ്ടു തവണപരാജയപ്പെട്ടതുമൂലം അവിടെയും നാലുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പ്. ഇതിനിടയില്ലോകത്തിലെ മുന്‍നിര സര്‍വകലാശാലയായ ഹാര്‍വാര്‍ഡില്‍ പത്ത് പ്രാവശ്യം പ്രവേശനത്തിനായി അപേക്ഷിച്ചെങ്കിലും എല്ലാ തവണയും നിരസിക്കപ്പെടുകയും ചെയ്തു.വിദ്യാഭ്യാസത്തിനായുള്ള അലച്ചില്‍ അദ്ദേഹത്തെ മാനസികമായി ഏറെ തളര്‍ത്തി.കോളേജ് ജീവിതത്തിനുശേഷം ഒരു ജോലിക്കായി വളരെയധികം ബുദ്ധിമുട്ടി.
മുപ്പതോളം ജോലികള്‍ക്ക് അപേക്ഷിച്ചെങ്കിലും ഒന്നില്‍പോലും നിയമനം കിട്ടിയില്ല. സ്വന്തം നാട്ടില്‍ തുടങ്ങിയ കെ.എഫ്.സിയുടെ ബ്രാഞ്ചില്‍ അദ്ദേഹത്തോടൊപ്പം അപേക്ഷിച്ച മറ്റു 23 പേര്‍ക്കും ജോലി കിട്ടി. തുടര്‍ച്ചയായി പരാജയങ്ങള്‍ അലട്ടിയപ്പോഴും ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളും തന്റേതായകാഴ്ചപ്പാടുകളും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷ മനസിലാക്കുന്നതിലൂടെ ആഗോള ആശയവിനിമയം സാധ്യമാകുമെന്ന് കണക്കുകൂട്ടിയ അദ്ദേഹംപഠിക്കുന്നതിനായി കഴിയുന്ന ദിനങ്ങളിലെല്ലാം വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഹാങ്ഷൂ ഹോട്ടലിലെത്തി വിദേശ അതിഥികളുമായി നിരന്തരം ആശയവിനിമയംനടത്തി. എങ്ങനെയും ഒരു ബിസിനസ് സംരംഭകനാവുക എന്ന അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ അമേരിക്കയിലെത്തിച്ചു. അവിടെ വച്ച് സുഹൃത്തുക്കള്‍ വഴി ആദ്യമായി അദ്ദേഹം ഇന്റര്‍നെറ്റിനെക്കുറിച്ച് അറിഞ്ഞു.
ചൈനയില്‍ നിന്നുളള ഉത്പങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കാതെ വന്നപ്പോള്‍, ഉല്‍പ്പാദകര്‍ക്കും വിതരണക്കാര്‍ക്കും തങ്ങളുടെ ഉല്‍പ്പങ്ങള്‍ വില്‍ക്കാനുള്ള ഒരു മാധ്യമമായി 1999ല്‍ അദ്ദേഹം ഒരു ഇ-കൊമേഴ്സ്വെബ്സൈറ്റ് ആരംഭിച്ചു. പിന്നീടത് പടര്‍ന്നു പന്തലിച്ച് ആലിബാബയായി മാറി.ദാരിദ്രത്തോട് പടവെട്ടി പരാജയങ്ങള്‍ വിജയപടവുകളാക്കിയ ആ വ്യക്തി മറ്റാരുമല്ല ചൈനയിലെ ഏറ്റവും വലിയ ധനികനും ലോകത്തിലെ മുന്‍നിര ബിസിനസ് സംരംഭകനുമായ ജാക് മാ!! ഇന്ന് 2.71 ലക്ഷം കോടി രൂപ ആസ്തിയുള്ളതും ഇരുന്നൂറിലധികം രാജ്യങ്ങളിലായി നേരിട്ടും അല്ലാതെയും പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഒന്നാംകിട ഇ-കൊമേഴ്സ് കമ്പനിയാണ് ആലിബാബ.
St. Francis CSI Church: Kochi, India