news img

ചെറ്റക്കുടിലിലെ പ്രഥമപൗരന്‍

കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന ഗ്രാമത്തില്‍ ഓലമേഞ്ഞ ചെറ്റക്കുടിലിലാണ് കെ.ആര്‍ നാരായണന്‍ ജനിച്ചത്. കൊച്ചേരില്‍ രാമന്‍ വൈദ്യരുടെയും പാപ്പിയമ്മയുടെയും ഏഴു മക്കളില്‍ നാലാമത്തെയാളായിരുന്നു. പതിനഞ്ച് കിലോമീറ്ററോളം പാടത്തു കൂടെ നടന്നാണ് അദ്ദേഹം സ്‌കൂളില്‍ പോയിരുന്നത്. പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലായിരുന്നു. ആസ്മ മൂലം സ്‌കൂള്‍ പഠനം നിറുത്തി വീട്ടിലിരുന്ന ചേട്ടന്‍ കെ.ആര്‍ നീലകണ്ഠനാണ് തന്റെ അനിയനു വേണ്ടി പുസ്തകങ്ങള്‍ ശേഖരിക്കുകയും പാഠങ്ങള്‍ പകര്‍ത്തിയെഴുതി കൊടുക്കുകയും ചെയ്തിരുന്നത്. ഫീസു കൊടുക്കാന്‍ വഴിയില്ലാതെ ക്ലാസിന് വെളിയില്‍ നിന്നാണ് കെ.ആര്‍ നാരായണന്‍ പലപ്പോഴും പാഠങ്ങള്‍ കേട്ടു പഠിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും വലിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വിദേശത്ത് പോയി പഠിക്കണമെന്നായിരുന്നു കെ.ആര്‍ നാരായണന്റെ ഏറ്റവും വലിയ ആഗ്രഹം. സാമ്പത്തികമായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളി.

വിദേശത്ത് പോയി പഠിക്കണമെന്നായിരുന്നു കെ.ആര്‍ നാരായണന്റെ ഏറ്റവും വലിയ ആഗ്രഹം. സാമ്പത്തികമായിരുന്നു അദ്ദേഹത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. തന്റെ ഉപരി പഠനത്തിന് സഹായിക്കണമൊവശ്യപ്പെട്ട് പ്രമുഖ വ്യവസായിയായ ജെ.ആര്‍.ഡി ടാറ്റയ്ക്ക് കത്തെഴുതുകയും ടാറ്റയുടെ സഹായത്തോടെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ ചേര്‍ന്ന് രാഷ്ട്രതന്ത്രത്തില്‍ ഉന്നത ബിരുദം സ്വന്തമാക്കുകയും ചെയ്തു.

ലണ്ടനിലെ അദ്ദേഹത്തിന്റെ ഗുരു പ്രതിഭാശാലിയായ നാരായണന്‍ എന്ന ശിഷ്യനെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിനോട് പറയുകയും പരിചയപ്പെടുത്തുകയും ചെയ്തു. നെഹ്‌റുവിന്റെ ഉപദേശപ്രകാരം കെ.ആര്‍ നാരായണന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ സേവനം ആരംഭിച്ചു. പിന്നീട് അദ്ദേഹം നിരവധി രാജ്യങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചു. ജീവിതത്തിലെ പ്രതിസന്ധികളെ നെഞ്ചുവിരിച്ചു നേരിട്ട കെ.ആര്‍ നാരായണന്‍ എന്ന മലയാളി 1992ല്‍ ഭാരതത്തിന്റെ ഉപരാഷ്ട്രപതിയായും 1997ല്‍ പത്താമത് രാഷ്ട്രപതിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലായ്മകളോട് പടവെട്ടി ഭാരതത്തിന്റെ പ്രഥമപൗരനായ കെ.ആര്‍ നാരായണന്‍ ഓരോ മലയാളിയുടെയും അഭിമാനമാണ്. കഠിനാധ്വാനവും ലക്ഷ്യബോധവും ആത്മസമര്‍പ്പണവുമുണ്ടെങ്കില്‍ ഏത് ദുര്‍ഘട പ്രതിസന്ധിയിലും പതറാതെ മുന്നേറി വലിയ ഉയരങ്ങള്‍ സ്വന്തമാക്കാം എന്ന വലിയ പാഠമാണ് കെ.ആര്‍ നാരായണന്റെ ജീവിതം നമ്മേ പഠിപ്പിക്കുന്നത്. വിജയികളുടെയെല്ലാം പാത കല്ലും മുള്ളും നിറഞ്ഞതായിരിക്കും. അതാണ് ആ വിജയങ്ങള്‍ക്ക് മാധുര്യമേറുന്നത്


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India