news img

അറിവിന്റെ വിജയപാത

പ്രകാശവേഗത്തെക്കാള്‍ വേഗമുണ്ട് പ്രത്യാശ വേഗങ്ങള്‍ക്കെ് വൈറ്റ്ഹൗസിനുമുില്‍ നൊമ്പരത്തോടെ നില്‍ക്കുമ്പോള്‍ ആ കറുത്ത പെണ്‍കുട്ടിക്കറിയില്ലായിരുന്നു. 1964-ല്‍ ഒരു ഒഴിവു കാലത്ത് അമേരിക്കയുടെ ഭരണസിരാകേന്ദ്രം കാണാനെത്തിയ ആ കുടുംത്തിന് മതില്‍ക്കെട്ടിനുപുറത്ത് നില്‍ക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. കറുത്തവളായതു കൊണ്ട് വൈറ്റ്ഹൗസിനുള്ളില്‍ കയറാന്‍ സാധിച്ചില്ല. എെങ്കിലും വൈറ്റ്ഹൗസിന്റെ വാതിലുകള്‍ തന്റെ മുന്നില്‍ തുറക്കുമെന്ന് ആ പത്തുവയസുകാരി ഉറച്ചു വിശ്വസിച്ചു. കാലം അതു തെളിയിക്കുക തന്നെചെയ്തു. അറിവിലൂടെ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിപദവിയിലെത്തിയ കോണ്ടലീസ റൈസായിരുന്നു ആ പെണ്‍കുട്ടി. സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യത്തെ ആഫ്രോ അമേരിക്കന്‍ വംശജകൂടിയാണ് കോണ്ടലീസ. പൗരാവകാശം നിഷേധിക്കപ്പെട്ട ഒരു സമൂഹത്തില്‍ ജനിച്ച് വളര്‍ന്ന കോണ്ടലീസയുടെ മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധമുള്ളവരായിരുന്നു. ചെറുപ്പം മുതല്‍ക്കേ വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടിയ കോണ്ടലീസ സംഗീത ഉപകരണങ്ങളിലും വിദഗ്ദ്ധയായിരുന്നു

മാര്‍ട്ടിന്‍ ലൂഥര്‍ കിങ് നേതൃത്വം നല്‍കിയ മനുഷ്യാവകാശ പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്തുകൊണ്ട് പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കി. രാഷ്ട്രമീമാംസയുംഅന്താരാഷ്ട്ര ബന്ധങ്ങളുമായിരുന്നു കോണ്ടലീസയുടെ ഇഷ്ടവിഷയം. ആനുകാലിക സംഭവഗതികളെക്കുറിച്ച് പിതാവുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡെന്‍വര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അവര്‍ ഇന്റര്‍നാഷണല്‍സ്റ്റഡീസില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്ന സമയത്ത് 1989ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് സീനിയറിന്റെ ഉപദേശകയാകാനുള്ള ക്ഷണം ലഭിക്കുത്. ബുഷ്ജൂനിയര്‍ പ്രസിഡന്റായപ്പോള്‍ ദേശീയ സുരക്ഷാ ഉപദേശക, 2004-ല്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി എന്നി പദവികള്‍ കോണ്ടലീസയെ തേടിയെത്തി. തന്റെപ്രവര്‍ത്തന മേഖലയിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളാല്‍ ആഗോള ശ്രദ്ധപിടിച്ചുപറ്റാനും അവര്‍ക്ക് സാധിച്ചു. 2004-ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിതയായി ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തത് കോണ്ടലീസയെയായിരുന്നു. അതി സങ്കീര്‍ണ്ണമായ നിരവധി പ്രശ്‌നങ്ങളെ അന്താരാഷ്ട്രവേദികളില്‍ നേരിടേണ്ടിവന്ന അവര്‍ ഏറെ സമചിത്തതയോടെയാണ് പ്രവര്‍ത്തിച്ചിരുത്. ഒരിക്കലും വികാരങ്ങള്‍ക്ക് അടിമപ്പെടാതെയും നയതന്ത്ര രംഗത്ത് നിസ്തുല സംഭാവനകള്‍ ചെയ്ത അവര്‍ വര്‍ഷങ്ങളോളം വൈറ്റ് ഹൗസില്‍ സുപ്രധാനസ്ഥാനത്തിരുന്നു.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India