news img

പ്രചോദനത്തിന്റെ അരുണോദയം

ബോ എഗൈന്‍ ഓ ദി മൗണ്ടന്‍ ' പ്രചോദനാത്മക ഗ്രന്ഥങ്ങളില്‍ മുന്‍പന്തിയിലാണ് ഈ പുസ്തകത്തിന്റെ സ്ഥാനം. ഇതില്‍ കണ്ണോടിക്കും മുമ്പ് അരുണിമസിന്‍ഹയെക്കുറിച്ചറിയണം. 2011ല്‍ ഒരു കൂട്ടംമോഷ്ടാക്കള്‍ നടത്തിയ സംഘര്‍ഷത്തെക്കുറിച്ചറിയണം. 2013 മേയ് 21 എന്ന ദിവസത്തിന്റെ പ്രത്യേകത എന്തെറിയണം. ഈചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പുസ്തകം. ദേശീയ വോളിബോള്‍താരമായ അരുണിമ സിന്‍ഹ എഉത്തര്‍പ്രദേശുകാരി പരിമിതികളെയും പ്രതിസന്ധികളെയും വകവയ്ക്കാതെ ഉതമായ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്ത് വിജയത്തിന്റെ കൊടുമുടി കയറിയ അപൂര്‍വം പെണ്‍കുട്ടി കളിലൊരാളാണ്. 2011 ഏപ്രിലില്‍ ഒരു ട്രെയിന്‍ യാത്രയ്ക്കിടയില്‍ മോഷ്ടാക്കളുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പുറത്തേക്ക് വീണ അരുണിമയുടെ ഇടതുകാലിലൂടെ ട്രെയിന്‍ കയറിയിറങ്ങി. മണിക്കൂറുകളോളം ചോരയൊലിപ്പിച്ച് ട്രാക്കില്‍ കിടന്ന പെണ്‍കുട്ടിയെ ബറേലി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തകര്‍ന്നകാല്‍ മുറിച്ചു മാറ്റാനുള്ള സംവിധാനംഅവിടെ ഇല്ലായിരുന്നു. അനസ്‌തേഷ്യ കൂടാതെയാണ് കാല്‍ മുറിച്ചു മാറ്റിയത് !! പിന്നീട് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനാല്‍ പരിശോധകരെകണ്ട് എടുത്ത് ചാടിയ താണെന്നതടക്കമുള്ള കഥകള്‍ ആശുപത്രി കിടക്കയില്‍ വച്ച് അരുണിമ അറിഞ്ഞെങ്കിലും തളര്‍ന്നില്ല. തന്റെ ജീവിതം അപവാദങ്ങളില്‍ ഒതുങ്ങേണ്ടതല്ലെന്ന് അവള്‍ ആ കിടക്കയില്‍ വച്ച് തീരുമാനമെടുത്തു.

ആശുപത്രിവാസം കഴിഞ്ഞ പ്പോള്‍ അരുണിമ നേരെ പോയത് എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയായ ബഛേന്ദ്രി പാലിനെ കാണാനാണ്. ഒറ്റക്കാലുമായി എവറസ്റ്റ് കീഴടക്കണമെന്നുള്ള ആഗ്രഹം അവള്‍ അറിയിച്ചപ്പോള്‍ ഈ അവസ്ഥയിലും ഉന്നതമായസ്വപ്‌നം കാണുന്ന നീ മനസുകൊണ്ട് എവറസ്റ്റ് കീഴടക്കിക്കഴിഞ്ഞു എന്നായിരുന്നു ബഛേന്ദ്രി പാലിന്റെ മറുപടി. പതിനെട്ട് മാസത്തെ കഠിനാധ്വനത്തിനു ശേഷം 2013 മേയ് 21ന് അരുണിമ സിന്‍ഹ ഇരുപത്തിയാറാമത്തെ വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ ചവിട്ടി !! കൃത്രിമക്കാല്‍ ഉപയോഗിച്ച് ഈ നേട്ടം കൈവരിച്ച ആദ്യവനിത എന്ന പെരുമയും അരുണിമയെ തേടിയെത്തി. അവളുടെ നിശ്ചയദാര്‍ഢ്യം എവറസ്റ്റില്‍ മാത്രം ഒതുങ്ങിയില്ല, ലോകത്തെ അഞ്ചു കൊടുമുടികള്‍ കൂടി കീഴടക്കി വിസ്മയമായി. ബോ എഗൈന്‍ ഓ ദി മൗണ്ടന്‍ എന്ന പുസ്തകം അരുണിമയുടെ സ്വപ്‌നങ്ങളിലേക്കുള്ള യാത്രാനുഭവങ്ങളാണ്. രാഷ്ട്രംപത്മശ്രീ ബഹുമതിവരെ നല്‍കി ആദരിച്ച അരുണിമ വലിയ ലക്ഷ്യങ്ങള്‍ തേടിപോകുവര്‍ക്കുള്ള വിളക്കേന്തിയ വഴികാട്ടിയാണ്.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India