news img

ഒസാക്ക, ഉറച്ച പോരാളി

ളത്തിലും പണമൂല്യത്തിലും തെന്നക്കാള്‍ ബഹുദൂരം മുന്നിലുള്ള സെറീന വില്ല്യംസിനെതിരെ കന്നിഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ റാക്കറ്റേന്തുമ്പോള്‍ നവോമ ഒസാക്ക എന്ന ജപ്പാന്‍കാരിയുടെ മനം നിറയെ വിജയതൃഷ്ണയായിരുന്നു. ലോകത്തിന് മുന്നില്‍ ജപ്പാനെന്ന് കേള്‍ക്കുമ്പോള്‍ രണ്ടാം ലോക മഹായുദ്ധവും അതില്‍ നിന്നുള്ള അതിജീവനവും സമുറായിമാരും റോബോര്‍ട്ടുകളുമൊക്കെയാണ് ആദ്യം ഓര്‍മയിലെത്തുന്നത്. ഹിരോഷിമയും നാഗസാക്കിയും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ഉത്തമ മാതൃകകളാണ്. എന്നാല്‍ ഈ സെപ്തംബറില്‍ അവര്‍ക്കൊരു റിയല്‍ ഹീറോയെ കൂടി ലഭിച്ചിരിക്കുന്നു. നവോമി ഒസാക്ക !!

യു.എസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ സീഡില്ലാതെയെത്തി സാക്ഷാല്‍ സെറീന വില്ല്യംസിനെ അട്ടിമറിച്ച് കന്നി ഗ്രാന്റ് സ്ലാം നേടിയതോടെയാണ് ഒസാക്ക ശ്രദ്ധയാകര്‍ഷിച്ചത്. പ്രതിഭ എന്നത് ഒരു ശതമാനം പ്രചോദനവും 99 ശതമാനം അധ്വാനവുമാണെന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ വ്യക്തി എന്നു ഒസാക്കയെ നിസംശയം വിശേഷിപ്പിക്കാം. കഴിഞ്ഞ വര്‍ഷത്തെ യു.എസ് ഓപ്പണിലും ഇതുപോലൊരു അട്ടിമറി നടന്നു. സീഡില്ലാതെയെത്തി കിരീടം നേടിയ അമേരിക്കന്‍ താരം സ്ലേവെയ്ന്‍ സ്റ്റീഫന്‍സാണ് ലോകത്തെ ഞെട്ടിച്ചത്. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ഏറ്റവും കൂടുതല്‍ വീരഗാഥകള്‍ അരങ്ങേറുന്നത് കായിക മേഖലയിലാണ്. മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പ്രചോദനങ്ങള്‍ കൂടിയാണ് കളിക്കളങ്ങള്‍. മുമ്പൊരിക്കലും ആരുമാവാത്ത വിധം എനിക്ക് മികച്ചതാകണം. ആഗ്രഹങ്ങളെക്കുറിച്ച് നവോമി ഒസാക്കയുടെ വാക്കുകളാണിത്. അതേ എനിക്ക് മികച്ചവളാകണം, പോകാവു ദൂരത്തോളം സഞ്ചരിക്കണം. ഒസാക്കയ്ക്ക് ഇതൊരു ജയം മാത്രമല്ല, മറിച്ച് സ്വപ്‌നസാക്ഷാത്കാരം കൂടിയാണ് ഈ യു.എസ് ഓപ്പണ്‍ കിരീട നേട്ടം.

സെറീന വില്ല്യംസ് ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുമ്പോള്‍ ഒസാക്കയ്ക്ക് രണ്ട് വയസ് പ്രായം. സെറീന ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാമിലേക്ക് കുതിക്കുമ്പോള്‍ അതിന് തടയിടാനുള്ള നിയോഗവും ലഭിച്ചത് ഒസാക്കയ്ക്കായിരുന്നു. ജീവിതമായാലും മത്സരമായാലും നേര്‍ക്കുനേര്‍ പോരാട്ടമാണ്. ജീവിതത്തില്‍ പ്രതിസന്ധികളും കളക്കളത്തില്‍ മറ്റൊരാളുമായിരിക്കും ഓരോരുത്തരുടെയും എതിരാളികള്‍. ഇതിനെ രണ്ടും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ നേരിട്ടാല്‍ തളരില്ല. 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സെറീനയെ പരാജയപ്പെടുത്തിയാണ് കിഫൈനലിനിറങ്ങിയ ഒസാക്ക ജപ്പാന്റെ മണ്ണിലേക്ക് ആദ്യ കിരീടം എത്തിച്ചത്. ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ ചരിത്രം പിറന്നുവെങ്കില്‍ അതിന് നവോമ ഒസാക്കയുടെ അധ്വാനത്തിന്റെ വലിയ വിലയുണ്ട്. ഒസാക്കയുടെ അമ്മ തമക്കി ജപ്പാന്‍കാരിയും അച്ഛന്‍ ഹെയ്തിക്കാരനായ കറുത്ത വര്‍ഗക്കാരനുമായിയിരുന്നു. ഇവരുടെ ബന്ധത്തെ ഒസാക്കയുടെ അമ്മയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. പത്ത് വര്‍ഷത്തോളം അവര്‍ സ്വന്തം വീട്ടുകാരുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഈ പ്രതിസന്ധികള്‍ക്കിടയിലും ആ മാതാപിതാക്കള്‍ കുട്ടികളെ അവരുടെ അഭിരുചികള്‍ പ്രോത്സാഹിപ്പിച്ചാണ് വളര്‍ത്തിയത്. ജപ്പാനുവേണ്ടിയും ഹെയ്തിയ്ക്ക് വേണ്ടിയും കളിക്കാനുള്ള അവസരം ഇരുപതുകാരിയായ ഒസാക്കയ്ക്ക് ഉണ്ടായിരുെങ്കിലും ജപ്പാനാണ് അവള്‍ സ്വീകരിച്ചത്. അമ്മയുടെ തമക്കിയുടെ പൂര്‍വികര്‍ പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ത്താണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയാണ് നവോമിയുടെ പേരിനൊപ്പവും ജപ്പാനിലെ ഒസാക്കയും ഇഴുകു ചേര്‍ന്നു. .

സ്‌കൂള്‍ പഠനം ആരംഭിക്കുതിന് മുമ്പേ ഒസാക്കയുടെ കുടുംബം ഫ്‌ളോറിഡയിലേക്ക് കൂടുമാറി. അവിടെ നിന്നാണ് അവളുടെ കൂടെ ഒരു അവയവം പോലെ ടെന്നീസ് റാക്കറ്റ് സ്ഥാനം പിടിച്ചത്. സഹോദരി മരി ഒസാക്കയ്ക്ക് കൂട്ടായി കോര്‍ട്ടില്‍ എപ്പോഴും ഉണ്ടാകാറുണ്ട്. സഹോദരിമാര്‍ മികവ് തെളിയിച്ചതോടെ ജപ്പാനീസ് ടെന്നീസ് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തു കളികാര്യമായി എടുക്കാന്‍ തുടങ്ങി. ഒസാക്കയ്ക്ക് അമേരിക്കയുടെയും ജപ്പാന്റെയും പൗരത്വമുണ്ട്. ആസ്‌ട്രേലിയന്‍ ഓപ്പണില്‍ നാലാം റൗണ്ട്, ഫ്രഞ്ച് ഓപ്പണിലും വിംബില്‍ഡണിലും മൂന്നാം റൗണ്ട് എന്നിങ്ങനെയായിരുന്നു ഒസാക്കയുടെ മികച്ച പ്രകടനങ്ങള്‍. ഓരോ നിമിഷവും പൊരുതുക അതാണ് മത്സരത്തിലായാലും ജീവിതത്തിലായാലും വിജയികളുടെ പോളിസി.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India