
പട്രീഷ്യ ഒരു പാഠപുസ്തകം
അച്ചാറുകളും മധുരപലഹാരങ്ങളും നിറച്ച ഉന്തുവണ്ടിയും തള്ളി ചെന്നൈ മറീന ബീച്ചിലേക്ക് പട്രീഷ്യ നാരായണ്‍ പോകുമ്പോള്‍ ചെറുപ്രായത്തില്‍ അവളെ വേട്ടയാടിയ പരാധീനതകളുടെ ഭാരം കൂടി പിന്നിലുണ്ടായിരുന്നു. പതിനേഴാം വയസില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹം. ഭര്‍ത്താവില്‍ നിന്നു നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങിയതോടെ ജീവിതം ഇരുളടഞ്ഞു തുടങ്ങി. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുമായി ഒറ്റപ്പെടേണ്ടി വന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി. പിന്നീട് ജീവിതത്തോട് അടങ്ങാത്ത വാശിയായി. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മനസിന്റെ കരുത്തില്‍ പിടിച്ചു നിന്ന പട്രീഷ്യ ആദ്യം തീരുമാനിച്ചത് സാമ്പത്തികമായി ഉന്നതിയില്‍ എത്തുക എന്നതായിരുന്നു. വീണിടത്തു നിന്നു തന്നെ എല്ലാം കെട്ടിപ്പടുക്കുവാന്‍ തീരുമാനിച്ച അവള് പാചകത്തോടുള്ള താല്‍പ്പര്യത്തെ ഊതിക്കത്തിക്കാന്‍ തുടങ്ങി. അങ്ങനെ സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ഇത് പ്രചോദനം നല്കി.
പട്രീഷ്യ ഇന്ന് കോടികളുടെ ആസ്തിയുള്ള റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമയാണ്. ഒരിക്കലും ഞാനൊരു പരാജയമാകാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ കഴിവുകള്‍ തെളിയിക്കണം. അങ്ങനെയൊരു ചിന്ത മനസ്സിലുണ്ടെങ്കില്‍ ആരെയും ആശ്രയിക്കാതെ അധ്വാനിച്ച് വിജയിക്കാന്‍ കഴിയും '' ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും '' എന്ന മാക്യവല്ലിയുടെ വാക്കുകള്‍ക്ക് എന്തുകൊണ്ടും അനുയോജ്യയാണ് പട്രീഷ്യ.
വേദനിപ്പിക്കുന്ന തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടും അവയൊന്നും വകവയ്ക്കാതെ ജീവിതമെന്ന തീചൂളയില്‍ നിന്നും ഒരു തിരിനാളമായ് പൊങ്ങിവരാന്‍ പട്രീഷ്യയ്ക്കായി. വിദ്യാഭ്യാസയോഗ്യതയുടെ കാര്യത്തില്‍ പിന്നിലായിട്ടും, ഒരു ബിസിനസ് കുടുംബത്തിന്റെ പിന്തുണപോലും ഇല്ലാതെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്ന് ആരെയും വിസ്മയിപ്പിക്കുന്ന വിജയം നേടാന്‍ പട്രീഷ്യയെ സഹായിച്ചത് ലക്ഷ്യമാണ്.സാമ്പത്തികമായി സ്വതന്ത്രയാവുക എന്ന ആഗ്രഹത്തോടൊപ്പം അധ്വാനവും ചേര്‍ന്നപ്പോള്‍ ഒരു കുറുക്കു വഴികളും ഇല്ലാതെ ഉയരങ്ങളില്‍ എത്തുകയായിരുന്നു ഈ നാഗര്‍ കോവില്‍ സ്വദേശിനി. ഓരോവെല്ലുവിളിയും അവസരങ്ങളാണെന്ന് മനസിലാക്കിയതാണ് തന്റെ വിജയമെന്ന് പട്രീഷ്യ പറയുന്നു. അധ്വാനത്തിന്റെ മഹത്വം മനസിലാക്കി പ്രവര്‍ത്തിക്കുക. അധ്വാനിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട, വിട്ടുവീഴ്ചയില്ലാത്ത അധ്വാനം കൊണ്ടുതന്നെ ഒരു റസ്റ്റോറന്റ് ശൃംഖല കെട്ടിപ്പടുക്കാന്‍ പട്രീഷ്യക്കായി. എത്രരാത്രിയായാലും ഉണ്ടാക്കിയ ഭക്ഷണം മുഴുവന്‍ വിറ്റുതീര്‍ക്കാതെ വീട്ടിലേക്ക് തിരിച്ചു പോവില്ലെന്ന് പട്രീഷ്യ തീരുമാനിച്ചു. കഠിനപ്രയത്്നത്തിന്റ വിയര്പ്പുതുള്ളികളായിരുന്നു ഓരോ വിജയങ്ങളും. ഇരുട്ടിനെ ഭയക്കാതെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാന്‍ പഠിച്ച നാളുകളായിരുന്നു അത്. കച്ചവടത്തിന്റെ ആദ്യനാളുകളില്‍ വൈകുന്നേരങ്ങളില്‍ മാത്രം ഉണ്ടായിരുന്ന ഉന്തുവണ്ടി രാവിലെ അഞ്ചുമണി മുതല്‍ രണ്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് പ്രഭാതസവാരിക്ക് ഇറങ്ങുന്നവരെ ഉദ്ദേശിച്ചാണ്. പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് ഇത് പട്രീഷ്യയ്ക്ക് നല്‍കിയത്. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പലരില്‍ നിന്നും നല്ല കമന്റുകള്‍ കിട്ടുന്നതോടെ രുചികരമായ ഭക്ഷണങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നത് പട്രീഷ്യക്ക് ആവേശമായി. ഉയരങ്ങള്‍ കീഴടക്കിയിട്ടും വലിയ ബിസിനസ് ഗ്രൂപ്പിന്റെ മേധാവിയായിട്ടും എത്ര സമയം വേണമെങ്കിലും ജോലി ചെയ്യാനുള്ള താത്പര്യത്തില്‍ കുറവു വന്നിട്ടില്ല എന്നതാണ് വിജയരഹസ്യം.
ഏറ്റവും ഗുണമേന്മയുള്ളത് മാത്രം വില്‍ക്കുക എന്നതാണ് പട്രീഷ്യയുടെ പോളിസി. സംരംഭം ഏത് മേഖലയിലായാലും ഏറ്റവും മികച്ച സേവനവും ഉത്പന്നവും ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് ബിസിനസ് വിജയത്തിന്റെ അടിസ്ഥാന തത്വം. മറീന ബീച്ചിലെ സന്ദര്‍ശകര്‍ക്കായാലും മരിച്ചു പോയ മകള്‍ സന്ദീഫയുടെ പേരില്‍ ആരംഭിച്ച റെസ്റ്റോറന്റുകളിലെത്തുന്നവര്ക്കായാലും ഭക്ഷണത്തിന്റെ ഗുണമേന്മയില് ഒരു കുറവും വരരുതെന്ന് ഈ സംരംഭകക്ക് നിര്‍ബന്ധമാണ്. ചെയ്യുന്ന ജോലിയിലുള്ള മികവും ആത്മാര്‍ത്ഥത കൊണ്ടുമാത്രമാണ് ബാങ്ക് ഓഫ് മധുര, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോര്‍ട്ട് മാനേജ്മെന്റ്, എന്നിങ്ങനെ പല സ്ഥാപനങ്ങളുടെ കാന്റീനുകള്‍ ഏറ്റെടുത്ത് നടത്തുവാനും വിവിധ സ്കൂളുകളില്‍ ഭക്ഷണം ഒരുക്കുന്നതിനുള്ള അവസരങ്ങള്‍ പട്രീഷ്യയെ തേടി എത്തിയത്. ചെയ്യുന്ന ജോലിയിലുള്ള മികവ് ഒന്നുകൊണ്ട് മാത്രമാണ് മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഈ സംരംഭകയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥയാക്കുന്നത്.
St. Francis CSI Church: Kochi, India