news img

സി.ആര്‍ 7 വിജയത്തിന്റെ മാന്തിക സംഖ്യ

കുടുംബത്തിലെ കടുത്ത ദാരിദ്ര്യം മൂലം ഗര്‍ഭാവസ്ഥയില്‍ തന്നെ ആ അമ്മ അവനെ ഇല്ലാതാക്കാന്‍ നോക്കി. ഒരു മകനെ കൂടെ വളര്‍ത്താനുള്ള ശേഷി ആറംഗ കുടുംബത്തിനില്ലായിരുന്നു. ചൂടുള്ള ബിയര്‍ കുടിച്ചാണ് അമ്മ കുഞ്ഞിനെ ഇല്ലാതാക്കാന്‍ നോക്കിയത്. പ്രതിസന്ധികളെല്ലാം അതിജീവിച്ച് ഫെബ്രുവരിയിലെ ഒരു തണുത്ത രാത്രിയില്‍ അവന്‍ പിറന്നു. കൊടു ദാരിദ്ര്യത്തില്‍ തന്നെ ബാല്യകാലത്തിലെ ഓരോ ദിനവും തള്ളി നീക്കി. ഫീസ് കൊടുക്കാന്‍ കാശില്ലാതെ വന്നപ്പോള്‍ അച്ഛനെയും കൂട്ടി മീന്‍ വില്‍ക്കാന്‍ പോവാന്‍ ടീച്ചര്‍ പറഞ്ഞ ദേഷ്യത്തിന് അവനന്നാ സ്‌കൂളിന്റെ പടിയിറങ്ങി. കാലം കഴിഞ്ഞപ്പോള്‍ ടീച്ചര്‍ നഷ്ടത്തിലായ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപികയായി. പഠിച്ച സ്‌കൂള്‍ നഷ്ടത്തിലാണെന്നറിഞ്ഞു അറിഞ്ഞു തിരിച്ചു പിടിക്കാന്‍ അവന്‍ പറന്നിറങ്ങിയപ്പോള്‍ ആ വിമാനത്താവളത്തിന് അന്ന് അവന്റെ പേരായിരുന്നു !!! ആ മനുഷ്യന്‍ മറ്റാരുമല്ലായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയായിരുന്നു.

ഓരോ കുട്ടിയും വ്യത്യസ്തനാവാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ ലോകരാവട്ടെ അവരെ മറ്റുള്ളവരെ പോലെ തന്നെയാക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നുവെന്നാണ് കലാമിന്റെ വാക്കുകള്‍. കൃത്യമായ ലക്ഷ്യബോധവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ ജീവിതവിജയം അപ്രാപ്യമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തിന് മുന്നില്‍ തെളിയിച്ചു. പ്രതിഭയെന്നത് പ്രതിസന്ധികളില്‍ അണഞ്ഞു പോകാനുള്ള തിരിനാളമല്ല. ഏത് ഉറക്കത്തിലും കാട്ടുതീ പോലെ ആളുന്ന ജീവിതാഭിലാഷമായിരിക്കണം. ഞാന്‍ പെര്‍ഫെക്ട് ആണ്, എനിക്കത് ചെയ്യാന്‍ സാധിക്കും, ദൈവം എന്നോട് കൂടെയുണ്ട്, ഞാനായിരിക്കും എപ്പോഴും വിജയി, ഇന്നാണ് എന്റെ ദിനം തുടങ്ങിയ ചിന്തകളാണ് ക്രിസ്റ്റിയാനോയെ വിജയത്തിലേക്ക് നയിച്ചത്. ഭൂമിയില്‍ പിറന്നു വീണതു തന്നെയാണ് നമ്മുടെ ജീവിതത്തിലെ ആദ്യവിജയം. അര്‍തര്‍ ആഷെയുടെ വാക്കുകള്‍ കടമെടുത്താല്‍ വിജയം ഒരു യാത്രയാണ് കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ ഉറച്ച മനസിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം. ക്രിസ്റ്റ്യാനോ ഇന്ന് പോര്‍ച്ചുഗലിന്റെയും റയല്‍മാഡ്രിന്റെയും കുന്തമുനയാണ്. ജീവിതത്തില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ് റോണോയെ കളക്കളത്തിലെ അസാമാന്യ താരമാക്കി മാറ്റിയത്.108 മില്ല്യന്‍ ഡോളര്‍(ഏകദേശം 736 കോടി രൂപ) ആണ് പട്ടിണിയും പരിവട്ടങ്ങളുമായി കഴിഞ്ഞ ആരാധകരുടെ പ്രിയപ്പെട്ട സി.ആര്‍ 7ന്റെ ഇന്നത്തെ സമ്പാദ്യം. നമ്മുടെ ഒപ്പുകള്‍ ഓട്ടോഗ്രാഫുകളാകുമ്പോഴാണ് വിജയം അടയാളപ്പെടുത്തപ്പെടുന്നത്. അതിന് റൊണോള്‍ഡോയെ പോലുള്ള നിരവധി റോള്‍ മോഡലുകള്‍ നമ്മുക്ക് ചുറ്റുമുണ്ട്.


recent news

sport img
Fort Kochi Heritage Walk

St. Francis CSI Church: Kochi, India